‘രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു, നോക്കിയപ്പോൾ, ഫഹദ് ഫാസിൽ’: വൈറൽ വിഡിയോ
Mail This Article
ഫഹദ് ഫാസിലിനോട് സാമ്യം തോന്നുന്ന നിരവധിപ്പേരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോട് സാമ്യം തോന്നുന്ന ഒരാളുടെ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ൈവറൽ.
‘‘രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു. നോക്കിയപ്പോ, ഫഹദ് ഫാസിൽ,’’ എന്ന തലക്കെട്ടോടെയാണ് വിഡിയോ വൈറലാവുന്നത്. വയനാട് മാനന്തവാടിയിൽ നിന്നുള്ളതാണ് വിഡിയോ.
വിജേഷ് എന്നാണ് വിഡിയോയിൽ കാണുന്ന ആളുടെ പേര്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെയുണ്ടെന്നും പെട്ടെന്നു കണ്ടാൽ ഫഹദ് ആണെന്നു തോന്നുമെന്നും വിഡിയോ പകർത്തുന്ന ആൾ വിജേഷിനോടു പറയുന്നുണ്ട്.
ഇതെല്ലാം കേട്ട്, ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ടാക്കി മടങ്ങുകയാണ് വിഡിയോയിലെ അപരൻ. ഗ്രാഫിക് ആർടിസ്റ്റായ സിദ്ദിഖ് അസീസിയ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.