ADVERTISEMENT

മലയാള സിനിമയിൽ ആദ്യമായി പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ‘ഒരു ഭാരത സർക്കാർ ഉൽപ്പന്ന’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാ വർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി ചിത്രത്തിൽ നായകനായെത്തുന്നു. ഒരു മുഴുനീള കോമഡി എന്റർടെയ്നറാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഷെല്ലി കിഷോർ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത്  സംവിധാനം ചെയ്യുന്നു. 

അജു വർഗീസ്, ഗൗരി ജി. കിഷൻ,ദർശന എസ്. നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു.

ടി.വി. കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. അജു വർ​ഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫൺ-ഫാമിലി എന്റർടെയ്നർ വിഭാ​ഗത്തിലാണ് ചിത്രം ഒരുക്കുന്നത്. 

അൻസർ ഷായാണ് ഛായാ​ഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടർ രഘുരാമ വർമ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാ​ഗരാജ് നാനി, എഡിറ്റർ ജിതിൻ ഡി.കെ., സം​ഗീതം അജ്മൽ ഹസ്ബുള്ള, ​ഗാനരചന അൻവർ അലി, വൈശാഖ് സു​ഗുണൻ, പശ്ചാത്തല സം​ഗീതം എ.ടീം, കലാസംവിധാനം ഷാജി മുകുന്ദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എം.എസ്. നിധിൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, മിക്സിങ് വിഷ്ണു സുജാതൻ, പ്രൊഡക്‌ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് വിനോദ് വേണു​ഗോപാൽ, ഡി.ഐ പോയറ്റിക്ക്, കളറിസ്റ്റ് ശ്രീക് വാര്യർ, വിതരണം പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ് ഡിജി ബ്രിക്സ്, സ്റ്റിൽസ് അജി മ‌സ്കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ,  മാർച്ച് ഒന്നിന് ചിത്രം റിലീസ് ചെയ്യും.

English Summary:

Watch Oru Bharatha Sarkar Ulpannam Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com