ADVERTISEMENT

സൈജു കുറുപ്പിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമിച്ചു കൊണ്ടാണ് തോമസ് തിരുവല്ല ചലച്ചിത്രനിർമാണ രംഗത്തേക്കു കടന്നു വരുന്നത്. തുടർന്ന്  ഓട്ടം, ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവു, മെ ഹൂം മൂസ, പാപ്പച്ചൻ ഒളിവിലാണ് എന്നീ ചിത്രങ്ങൾ നിര്‍മിച്ചു. 

ഷോർട്ട് ഫിലിമുകളും  വെബ് സീരിസുകളുടേയും ശ്രദ്ധേയനാണ് കൃഷ്ണദാസ് മുരളി. ഒരിടത്തരം ഗ്രാമ പശ്ചാത്തലത്തിൽ ഒരു തറവാട്ടിൽ അരങ്ങേറുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലുമെല്ലാം നിത്യേന സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജുക്കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സായ്കുമാർ, അഭിരാം രാധാകൃഷ്ണൻ കലാ രഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം,) ശ്രുതി സുരേഷ് (പാൽത്തൂജാൻവർഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.

മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു. ബബിലൂ അജു ഛായഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്ങ് ഷഫീഖ് വി.ബി. കലാസംവിധാനം ബാബു പിള്ള. നിർമാണ നിർവഹണം ജിതേഷ് അഞ്ചുമന. മാർച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന സിനിമ മാള, അന്നമനട, ഭാഗങ്ങളിലായി പൂർത്തിയാകും. പിആര്‍ഓ വാഴൂർ ജോസ്.

English Summary:

Saiju Kurup New Movie Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com