ADVERTISEMENT

‘പ്രേമലു’ സിനിമയിലെ ഒരു രംഗത്തിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാട്ടിയ പ്രേക്ഷകന് മറുപടിയുമായി സംവിധായകൻ ഗിരീഷ് എ.ഡി. ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ വരുന്ന ഷോട്ടിലാണ് കണ്ടിന്യുറ്റി പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈശാഖ് എന്ന പ്രേക്ഷകൻ സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പു പങ്കുവച്ചത്. യഥാർഥത്തിൽ അതൊരു തെറ്റ് തന്നെയായിരുന്നുവെന്ന് സമ്മതിച്ച് ഗിരീഷ് എ.ഡി. പോസ്റ്റിനു മറുപടിയായി എത്തുകയും ചെയ്തു.

സിനിമയിലെ കുറ്റങ്ങളും കുറവുകളും തുറന്നു കാണിക്കുമ്പോൾ അതില്‍ നിന്നും ഒളിച്ചോടുന്ന സംവിധായകരൊക്കെ ഗിരീഷിനെ കണ്ടു പഠിക്കണമെന്നും ഇതുകൊണ്ടൊക്കെയാണ് അദ്ദേഹം വിജയ സിനിമകളുടെ സൃഷ്ടാവാകുന്നതെന്നും പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

‘പ്രേമലു’വിലെ തെറ്റ് ചൂണ്ടിക്കാട്ടി വൈശാഖ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: ‘‘സത്യത്തിൽ ഞാൻ ഇന്നലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഇട്ടതാണ് ഈ പോസ്റ്റ്. Premalu continuity mistake.

പ്രതികരണം അറിയാൻ വേണ്ടി ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ ഇടുന്നതിന്റെ കൂടെ മറ്റൊരു ഗ്രൂപ്പിലും ഇട്ടു. ഇട്ട പാടെ ഞാൻ എയറിൽ പോയി. പിന്നെ അങ്ങോട്ട് ഫുൾ അലക്കായിരുന്നു. ഇത് പാട്ടിന്റെ ഇടയിൽ സ്വിച്ച് ചെയ്തതാണ്, 5 മിനിറ്റിൽ എല്ലാം കാണിക്കാൻ പറ്റുമോ, അല്ലാതെ മിസ്റ്റേക് ഒന്നും അല്ലെന്നും പറഞ്ഞ്.

അങ്ങനെയും ഒരു പോസിബിലിറ്റി പറയാം. പക്ഷേ എനിക്ക് അത് മിസ്റ്റേക് ആയി തോന്നി. കാരണം റീനു (മമിത ബൈജു) വണ്ടി മേടിച്ചു ഓടിക്കുന്നതും സ്വിച്ച് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഇത് അപ്പോൾ അണിയറക്കാർ അഡ്മിറ്റ് ചെയ്‌തില്ലെങ്കിലും ആരും അറിയാൻ പോണില്ല.

പക്ഷേ സംവിധായകൻ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു. പടം പൊട്ടിയത് വരെ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വയ്ക്കുന്ന സിനിമാകാർ ഉള്ള ഈ കാലത്ത് തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടർ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പൺ ഗ്രൂപ്പിൽ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.’’

English Summary:

Girish AD about continuity mistake in Premalu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com