ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ സിനിമയാകാനുള്ള തയാറെടുപ്പിലാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിൽ കലക്‌ഷൻ 25 കോടി പിന്നിട്ടതോടെ മോഹൻലാൽ ചിത്രം ‘ലൂസിഫറി’ന്റെ റെക്കോർഡും പഴങ്കഥയായി. മോളിവുഡിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. 

127- 129 വരെയാണ് ലൂസിഫറിന്റെ ലൈഫ് ടൈം കലക്‌ഷൻ. നിലവിലെ അനൗ​ദ്യോ​ഗിക റിപ്പോർട്ട് പ്രകാരം മഞ്ഞുമ്മൽ ബോയ്സ് 130 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 

കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. ജൂഡ് ആന്തണി ചിത്രം 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്. 

കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം സിനിമ നേടിയിരിക്കുന്നത് 50 കോടിക്കടുത്താണ്. മൂന്നാം വാരം ശനിയാഴ്ച അഡ്വാൻസ് ബുക്കിൽ കേരളത്തിൽ നിന്നു ലഭിച്ചത് 74 ലക്ഷവും തമിഴ്നാട്ടിൽ 1.89 കോടിയുമാണ്.

അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ മുന്നിൽ പുലിമുരുകനും 2018മാണുള്ളത്. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്‌ഷൻ മാറി മറിഞ്ഞേക്കാം.

English Summary:

Manjummel Boys breaks Lucifer collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com