ഓസ്കറിൽ ‘നോളനിസം’; മികച്ച നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി
Mail This Article
ലൊസാഞ്ചലസ് ∙ ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഓപ്പൻഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ നേട്ടം കൂടിയാണിത്. വിഷ്വൽ ഇഫക്ടസിനുള്ള പുരസ്കാരം ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മൈനസ്‍ വണ്ണിന്. ഗോഡ്സില്ല ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഒരു സിനിമയ്ക്കു നോമിനേഷൻ ലഭിച്ചത്. മികച്ച എഡിറ്റിങ്: ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ). ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ. പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ).
ഇത്തവണ ഇന്ത്യയ്ക്ക് ഓസ്കറിൽ ചുംബിക്കാനായില്ല. ജാർഖണ്ഡ് ബാലികയെ കൂട്ടപീഡനത്തിനിരയാക്കിയ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘ടു കിൽ എ ടൈഗർ’ എന്ന ഡോക്യുമെന്ററിയാണ് ഇന്ത്യയിൽ നിന്ന് മത്സരരംഗത്തുണ്ടായിരുന്നത്. കാനഡയിലെ ഇന്ത്യൻ വംശജയായ നിഷ പഹുജ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ഫീച്ചർ ഫിലിം വിഭാഗത്തിലാണ് മത്സരം നേരിട്ടത്. എന്നാൽ ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യയ്ക്കു നിരാശയായിരുന്നു ഫലം.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയറ്ററിലായിരുന്നു പുരസ്‍കാര വിതരണം. ജിമ്മി കിമ്മൽ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്.
വിജയികളുടെ പട്ടിക ചുവടെ
∙മികച്ച ചിത്രം: ഓപ്പൻഹൈമർ
ക്രിസ്റ്റഫർ നോളൻ
∙ മികച്ച സംവിധായകൻ: ക്രിസ്റ്റഫർ നോളൻ
ചിത്രം: ഓപ്പൻ ഹൈമർ
∙ മികച്ച നടൻ: കിലിയൻ മർഫി
ഓപ്പൻഹൈമർ
∙മികച്ച നടി: എമ്മ സ്റ്റോൺ
പുവർ തിങ്സ്
∙ മികച്ച സഹനടൻ
റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൻഹൈമർ)
∙ മികച്ച ഛായാഗ്രഹണം
ഹോയ്തെ വാൻ ഹൊയ്തെമ (ഓപ്പൻഹൈമർ)
∙ മികച്ച സൗണ്ട്
ദ് സോൺ ഓഫ് ഇന്ററസ്റ്റ്
∙ മികച്ച ഒറിജനിൽ സ്കോർ
ഓപ്പൻഹൈമർ (ലഡ്‌വിഗ് ഗൊരാൻസൺ)
∙ മികച്ച ഒറിജനൽ സോങ്
വാട്ട് ഐ വാസ് മേഡ് ഫോർ
ബാർബി (ബില്ലി ഐലിഷ്)
∙മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം
ദ് വണ്ടർ ഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ
∙ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം
ദ് ലാസ്റ്റ് റിപ്പയർ ഷോപ്പ്
∙ മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം
20 ഡെയ്സ് ഇൻ മരിയോപോൾ
∙ മികച്ച വിഷ്വൽ ഇഫക്ട്സ്
ഗോഡ്‌സില്ല മൈനസ് വൺ
∙മികച്ച എഡിറ്റിങ്
ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ)
∙ മികച്ച വിദേശ ഭാഷ ചിത്രം
ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ)
∙മികച്ച കോസ്റ്റ്യൂം ഡിസൈൻ
പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)
∙മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ
പുവർ തിങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
∙മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്
പുവർ തിങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ)
∙ മികച്ച അവലംബിത തിരക്കഥ
കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ)
∙ മികച്ച യഥാർഥ തിരക്കഥ
ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ)
∙ മികച്ച അനിമേറ്റഡ് ഷോർട് ഫിലിം
വാർ ഈസ് ഓവർ
∙ മികച്ച അനിമേഷൻ ചിത്രം
ദ് ബോയ് ആന്‍ഡ് ദ് ഹെരൺ