ADVERTISEMENT

ജയമോഹന്റെ വിമർശനം സംഘപരിവാറിന്റെ തലയിൽ വയ്‌ക്കേണ്ടെന്നു കേരള ഫിലിം ചേംബർ മുൻ അധ്യക്ഷനും നിർമാതാവുമായ ജി.സുരേഷ്‌കുമാർ. ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച് ജയമോഹൻ ഇങ്ങനെ പറയുമോ എന്നും സുരേഷ് കുമാർ ചോദിച്ചു. 

തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്നു പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടും. ഒന്നോ രണ്ടോ മലയാള സിനിമ ചെയ്‌തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താൻ അർഹതയില്ല. നമ്മുടെ ചെറുപ്പക്കാർ ഉണ്ടാക്കുന്ന സിനിമകൾ കണ്ടു രാജ്യം ഞെട്ടിയിരിക്കുമ്പോഴാണ് ചെറുതാക്കി കാണിക്കാനുള്ള ഈ ശ്രമം.

തമിഴ് നാട്ടിലാരും മദ്യപിക്കാറില്ലേ? അങ്ങനെയെങ്കില്‍ അവിടത്തെ ടാസ്മാക്കുകൾ പൂട്ടാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമർശനം അനുചിതം: പ്രിയദർശൻ

ജയമോഹന്റെ വിമർശനം അനുചിതവും തരംതാണതും ആണെന്ന് സംവിധായകൻ പ്രിയദർശൻ. അദ്ദേഹം പറഞ്ഞതിലെ ഭാഗികമായ ശരികൾ കാണാതിരിക്കുന്നില്ല. അതേ സമയം അവയെ സാമാന്യവൽക്കരിക്കുന്നതു ശരിയല്ല. നന്മയുടെ സൂര്യനെ മദ്യക്കുപ്പിയുടെ അടപ്പു കൊണ്ട് അടയ്ക്കുന്നതു ശരിയല്ല. ആത്മസൗഹൃദത്തിന്റെ സംഘഗാനം ആലപിച്ച കുട്ടികളെ ‘പെറുക്കികൾ’ എന്നു വിളിച്ചത് കഷ്ടമായെന്നും പ്രിയദർശൻ പറഞ്ഞു.

English Summary:

G Suresh Kumar against B Jeyamohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com