ADVERTISEMENT

സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലിന് വേദിയൊരുക്കയാണ് മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും ഒരു വേദി! ആടുജീവിതം സർവൈവേഴ്സ് മീറ്റ്...

‘‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണ്’’ എന്ന ബെന്യാമിന്റെ വാക്കുകൾ പോലെ മാനസികമായോ ശാരീരികമായോ നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച വ്യക്തിയാണ് നിങ്ങളെങ്കിൽ, ആ അനുഭവം ഞങ്ങളോട് തുറന്നു പറയൂ. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് കുടുംബസമേതം ആടുജീവിതത്തിലെ നായകനായ പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കും മറ്റു അണിയറപ്രവർത്തകർക്കുമൊപ്പം ഒരു സായാഹ്നം ചെലവഴിക്കാം.

അനുഭവങ്ങൾ goatlifecontest@gmail.com എന്ന ഇമെയിൽ വഴിയോ സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ കമന്റ്‌ ആയോ പങ്കുവയ്ക്കാം. ഇമെയ്ൽ അല്ലെങ്കിൽ കമന്റ്‌ അയക്കുന്നവർ അവരുടെ ഫോൺ നമ്പറും ഇപ്പോൾ താമസിക്കുന്ന സ്ഥലവും കുറിപ്പിനൊപ്പം ചേർക്കണം. തിരഞ്ഞെടുക്കുന്നവരെ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: PH: 7356720333

മാർച്ച് 21ന് കൊച്ചിയിൽ ലെ മെറിഡിയൻ ഹോട്ടലിലാണ് സർവൈവേഴ്സ് മീറ്റ്. ബ്ലെസ‌ി, പൃഥ്വിരാജ് സുകുമാരൻ, ബെന്യാമിൻ തുടങ്ങി ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ മീറ്റിൽ പങ്കെടുക്കും.

മാർച്ച് 28 നാണ് ആടുജീവിതം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസി ‘ആടുജീവിതം’ ഒരുക്കിയിരിക്കുന്നത്. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, ഏറെ തയാറെടുപ്പുകള്‍ക്കൊടുവില്‍, 2018 ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.  മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റുമധികം കാലമെടുത്തു ചിത്രീകരിച്ച സിനിമ പൂർത്തിയായത് 2023 ജൂലൈ 14 നാണ്. ജോർദാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

English Summary:

Aadujeevitham Survivors' Meet Announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com