വീണ്ടും ‘അടിപ്പട’വുമായി ഖാലിദ് റഹ്മാൻ; തയാറെടുപ്പുമായി നസ്‌ലിനും ലുക്ക്മാനും
Mail This Article
ഖാലിദ് റഹ്മാന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. നസ്‌ലിൻ, ലുക്ക്മാൻ, ഗണപതി എന്നിവരുടെ ഒരു സ്റ്റിൽ ആണ് ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചത്. ‘തല്ലുമാല’യ്ക്കു േശഷം വീണ്ടുമൊരു ‘അടിപ്പട’വുമായാണ് ഖാലിദ് എത്തുന്നതെന്നും അതിനുളള തയാറെടുപ്പിലാണ് നസ്‌ലിനും സംഘവുമെന്നാണ് വാർത്തകൾ.
ബോക്സിങ് പ്രമേയമാക്കിയ കോമഡി ആക്‌ഷൻ ത്രില്ലറാണ് ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ബോക്സിങ് പരിശീലനത്തിലാണ് നസ്‌ലിൻ, ലുക്ക്മാൻ, ഗണപതി തുടങ്ങിയ താരങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഖാലിദ് റഹ്മാന്റെ അടുത്ത സിനിമയില്‍ നസ്‍ലിൻ ഭാഗമാകുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
Read more at: ‘ഡ്രൈവറായി എത്തിയ ചേട്ടൻ’ എന്നു വിശേഷിപ്പിക്കേണ്ട ആളല്ല ഖാലിദ് റഹിമാൻ
അതേസമയം മഞ്ഞുമ്മല്‍ ബോയ്സിലൂടെ നടനായും ഖാലിദ് റഹ്മാൻ മലയാളത്തിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. പ്രസാദ് എന്ന കഥാപാത്രമായാണ് സിനിമയിൽ ഖാലിദ് എത്തിയത്.