ADVERTISEMENT

‘ഭ്രമയുഗം’ സിനിമയുടെ അവസാന ഭാഗത്ത് ചാത്തനായി വന്നു പ്രേക്ഷകരെ ഞെട്ടിച്ചത് സ്കൂൾ വിദ്യാർഥിയായ ആകാശ് ചന്ദ്രൻ. സിനിമയിലെ ചാത്തന്റെ രംഗങ്ങൾ വിഎഫ്എക്സിലൂടെ ചിത്രീകരിച്ചതാകും എന്നു കരുതിയവർക്കെല്ലാം ഈ വാർത്ത അമ്പരപ്പുണ്ടാക്കി. 

akash-chathan3

സിനിമ ഒടിടിയിൽ റിലീസിനെത്തിയതോടെയാണ് ആകാശ് ചന്ദ്രന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിങ് ആയിരുന്നു ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ ഡിസൈനര്‍. അതിഗംഭീരമായാണ് ചാത്തനെ ഇവർ തയാറാക്കിയത്. ചാത്തനായുള്ള ആകാശിന്റെ കൂടുമാറ്റവും ഞെട്ടിക്കുന്നതായിരുന്നു.

theyam
റഫ്നാസ് റഫീഖ്

അതേസമയം സിനിമയിൽ തെയ്യത്തെ അവതരിപ്പിച്ചത് റഫ്നാസ് റഫീഖ് ആണ്. 

മാർച്ച് 15ന് സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ഒടിടി റിലീസിനെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്ഓഫിസിലും വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി വാരിയത്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്​ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്​തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷന്‍ നേടിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം വലിയ സ്വീകാര്യത നേടി.

മമ്മൂട്ടിയുടെ പ്രകടനം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. രാഹുലിന്‍റെ സംവിധാനത്തിനൊപ്പം ടി.ഡി. രാമകൃഷ്​ണന്‍റെ സംഭാഷണങ്ങളും ശ്രദ്ധേയമായി. 

കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റു താരങ്ങൾ. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഭ്രമയുഗം’. 

English Summary:

Chathan character in bramayugam played by a schoolboy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com