പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും വിവാഹിതരായി
Mail This Article
×
ബോളിവുഡ് താരങ്ങളായ പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും വിവാഹിതരായി. വിവാഹച്ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
2018ൽ വീരേ കി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഇവർ പ്രണയത്തിലാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ജോഡികളായി എത്തി. പഗൽപന്തി, തായിഷ് എന്നിവയാണ് ഇതിൽ ചില പ്രധാന സിനിമകൾ.
കന്നഡ, ഹിന്ദി, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് കൃതി. 2009ൽ ബോണി എന്ന തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം. പഞ്ചാബി കുടുംബത്തിലാണ് നടിയുടെ ജനനം.
ഫുക്രി സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് പുൽകിത്. ഡോളി കി ഡോളി, ബങ്കിസ്ഥാൻ, സനം രേ എന്നിവയാണ് പുൽകിതിന്റെ മറ്റു പ്രധാന സിനിമകൾ.
English Summary:
Pulkit Samrat And Kriti Kharbanda Are Now Married
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.