ADVERTISEMENT

കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ ‘ശക്തിമാൻ’ ബോളിവുഡ് സിനിമയാക്കാൻ ഒരുങ്ങുന്നതിനിടെ പ്രതികരണവുമായി നടൻ മുകേഷ് ഖന്ന. രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ  മങ്ങലേൽക്കുമെന്ന് മുകേഷ് ഖന്ന പറയുന്നു.  ശക്തിമാൻ വെറുമൊരു സൂപ്പർഹീറോ അല്ലെന്നും ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു. അതുകൊണ്ട് ശക്തിമാൻ പറയുന്നത് ആളുകൾ കേൾക്കുമെന്ന് ഉറപ്പുള്ള താരം തന്നെ ശക്തിമാൻ ആകണം എന്നാണ് മുകേഷ് ഖന്നയുടെ അഭിപ്രായം. യൂട്യൂബ് ചാനലിലൂടെയായിരുന്നു മുകേഷിന്റെ പ്രതികരണം. രൺവീറിന്റെ നഗ്നഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങളെ നടൻ വിമർശിക്കുന്നുണ്ട്.

‘‘നടൻ രൺവീർ സിങ് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.  അതേക്കുറിച്ച് പലരും അസ്വസ്ഥതയോടെ പ്രതികരിച്ചെങ്കിലും ഞാൻ മൗനം പാലിക്കുകയായിരുന്നു. എന്നാൽ രൺവീറുമായി കരാറായതായി ചാനൻ പ്രഖ്യാപിച്ചപ്പോൾ എനിക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല.  ഇത്തരം ഒരു പ്രതിച്ഛായയുള്ള നടന് ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.  പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു ഇനി എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. 

ശക്തിമാനായി അഭിനയിക്കാൻ എതു നടനാണ് സാധിക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട് അങ്ങനെ ഒരാളെ കണ്ടെത്തിയിരുന്നെങ്കിൽ എപ്പോഴെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയേനെ. നമ്മുടെ മത്സരം സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയ സൂപ്പർ ഹീറോസിനോട് അല്ലെന്ന് ഞാൻ നിർമാതാക്കളോട് പറഞ്ഞിട്ടുണ്ട്.  ശക്തിമാൻ വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു. ഒരു തലമുറ തന്നെ എനിക്കൊപ്പം വളർന്നിട്ടുണ്ട്. അതുകൊണ്ട് ആ വേഷം ചെയ്യുന്ന നടൻ മറ്റുള്ളവരുടെ മുന്നിൽ നല്ലൊരു പ്രതിച്ഛായ ഉണ്ടായിരിക്കണം, അദ്ദേഹം സംസാരിക്കുമ്പോൾ ആളുകൾ കേൾക്കും എന്ന് ഉറപ്പുവേണം.

Read more at: ബജറ്റ് 550 കോടി; ‘ശക്തിമാൻ’ നിർത്തിവച്ചു?: വിശദീകരണവുമായി സോണി

 സോഷ്യൽ മീഡിയ വന്നതോടെ ആളുകളുടെ പ്രതികരണവും ഉടൻ അറിയാം. അഭിനേതാക്കളുടെ രാഷ്ട്രീയം വരെ ഇവർ തുറന്നു പറയും. സിനിമ ഓടണമെങ്കിൽ കണ്ടന്റ് നന്നാകണം. സൂപ്പർതാരങ്ങൾ വന്നാൽ മാത്രം സിനിമ ഓടില്ല.’’–മുകേഷ് ഖന്ന പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യയിൽ തംരഗം സൃഷ്ടിച്ച ടെലിവിഷന്‍ പരമ്പരയാണ് മുകേഷ് ഖന്ന നായകനായ ശക്തിമാൻ.  2022ൽ ശക്തിമാൻ ബോളിവുഡ് സിനിമയാക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സോണി പിക്‌ചേഴ്‌സും സാജിദ് നദിയാദ്‌വാലയും ചേർന്നു നിർമിക്കുന്ന ചിത്രം ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രോജ്ക്ട് ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English Summary:

Mukesh Khanna rejects Ranveer Singh as Shaktimaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com