ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ​ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡുനോ ഡെന്നിസ്. 

തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, തുടങ്ങിയവരും അഭിനയിക്കുന്നു. 

തിയറ്ററുകളിൽ വൻ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം കാപ്പ, ടൊവിനോ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്കു ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന സിനിമയാണ് 'ബസൂക്ക'. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്‌, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.

English Summary:

Mammootty's Bazooka Shoot Wrapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com