ADVERTISEMENT

‘ആടുജീവിതം’ സിനിമ കണ്ട് കണ്ണും മനസ്സും നിറഞ്ഞ് സുപ്രിയ മേനോൻ. സിനിമ കണ്ടിറങ്ങിയ ശേഷം സുപ്രിയയ്ക്കു സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു.  ‘‘എന്നെ സംബന്ധിച്ചടത്തോളം ഭയങ്കര ഇമോഷനൽ സിനിമയാണ് ആടുജീവിതം. മനസ്സ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണ്. വീട്ടിൽപോയി രാജുവിനെ കാണണം.’’–സുപ്രിയയുടെ വാക്കുകൾ.

സിനിമ കാണാൻ യഥാർഥ നജീബും എത്തിയിരുന്നു. പൃഥ്വിരാജ് അതിഗംഭീരമായാണ് സിനിമയിൽ തന്നെ പകർന്നാടിയിരിക്കുന്നതെന്നും ഇനി ലോകം മുഴുവൻ തന്റെ കഥ അറിയുമെന്നും സിനിമ കണ്ട ശേഷം നജീബ് പറഞ്ഞു. കൊച്ചിയിലെ വനിതാ–വിനിതാ തിയറ്ററിൽ ആദ്യ ഷോയ്ക്കാണ് നജീബെത്തിയത്. ബെന്യാമിനും നജീബിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.

‘‘ഞാനനുഭവിച്ച അതേ രീതിയിൽ തന്നെയാണ് പൃഥ്വിരാജ് സർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. എന്റെ ജീവിതം തിയറ്ററുകളിൽ വരുന്നതിൽ വലിയ സന്തോഷമുണ്ട്. ലോകം മുഴുവൻ എന്നെ അറിയും. ഞാൻ അനുഭവിച്ച ദുരിതങ്ങൾ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാൻ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. ഒരു ഷേക്ക് ഹാൻഡ് പോലും കൊടുക്കാൻ പറ്റിയില്ല. പൃഥ്വിരാജ് സാറിനെ എനിക്ക് കാണണമെന്നുമുണ്ട്. അദ്ദേഹം എന്നെ കാണും. ഞങ്ങൾക്കും ഞങ്ങളുടെ നാട്ടുകാർക്കും അതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേർ വിളിക്കുന്നുണ്ട്.’– നജീബ് പറഞ്ഞു. 

അതേസമയം സംവിധായകൻ ബ്ലസി ഇന്ന് ചിത്രം തിയറ്ററിലെത്തി കാണുന്നില്ലെന്നാണ് വിവരം. റിലീസ് ദിവസം പ്രാർഥനയിൽ കഴിയാണ് ബ്ലസി ഒരുങ്ങുന്നതെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

English Summary:

Supriya Menon's response after watching Aadujeevitham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com