ADVERTISEMENT

തനിക്ക് ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ് ലേലത്തില്‍ വിറ്റുവെന്ന് വെളിപ്പെടുത്തി നടന്‍ വിജയ് ദേവരകൊണ്ട. ലേലത്തിൽ ലഭിച്ച തുക കൊണ്ട് പാവങ്ങളെ സഹായിച്ചു എന്നാണ് നടന്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകളോടും പുരസ്‌കാരങ്ങളോടും അത്ര താല്‍പര്യമുള്ളയാളല്ല താന്‍ എന്നും വിജയ് ഒരഭിമുഖത്തിൽ വ്യക്തമാക്കി.

‘‘എനിക്ക് മികച്ച നടന്‍ എന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാര ശില്‍പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. ഇതിനെ കുറിച്ചുള്ള ഓര്‍മയാണ് വീട്ടില്‍ ഒരു കല്ല് ഇരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്.

മറ്റ് ചില പുരസ്‌കാരങ്ങള്‍ ഓഫിസിലുണ്ടാവും. ചിലത് അമ്മ എവിടെയോ എടുത്തു വച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്‌കാരങ്ങളില്‍ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ട്.”–വിജയ് പറയുന്നു. 

പുതിയ ചിത്രം ‘ഫാമിലി സ്റ്റാറി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

25 ലക്ഷം രൂപയ്ക്കായിരുന്നു അന്ന് തന്റെ അവാർഡ് അദ്ദേഹം ലേലം ചെയ്തത്. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുകയായിരുന്നു.

അർജുൻ റെഡ്ഡിയിലെ അഭിനയത്തിനാണ് മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയർ പുരസ്കാരം വിജയ് ദേവരകൊണ്ടയെ തേടിയെത്തിയത്. പിന്നീട് ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലെ പ്രകടനത്തിലും ഫിലിം ഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com