ചെന്നൈയ്ക്കു പിന്തുണയുമായി മമിത ബൈജു; ഗാലറിയിലും ആവേശം
Mail This Article
×
ചെന്നൈയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മത്സരം കാണാൻ മമിത ബൈജുവും. ചെന്നൈയുടെ ജഴ്സി അണിഞ്ഞുള്ള മമിതയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ‘പ്രേമലു’ സിനിമയിലൂടെ തെന്നിന്ത്യയുടെ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധികയാണെന്നതും പ്രേക്ഷകർക്കു പുതിയ അറിവായിരുന്നു.
സഹോദരൻ മിഥുൻ ബൈജുവിനൊപ്പമായിരുന്നു മമിത മത്സരം കാണാൻ ചെന്നൈയിൽ എത്തിയത്. എം.എസ്. ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് മമിത. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ധോണിയുടെയും കൂട്ടരുടെയും വിഡിയോ നടി പങ്കുവച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ് ബോളർമാരുടെ ആധിപത്യം തിളങ്ങിനിന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ സംഘം സ്വന്തമാക്കിയത്.
English Summary:
Mamitha Baiju at Chepauk for CSK vs KKR match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.