ADVERTISEMENT

ബേസിൽ ജോസഫ് നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘മരണമാസ്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ടൊവിനോ തോമസ് ആണ്. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം.

ടൊവിനോ തോമസ് പ്രൊഡക്‌ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥ്‌.

രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. 

സംഗീതം ജയ് ഉണ്ണിത്താൻ, വരികൾ മൂസിൻ പെരാരി, പ്രൊഡക്‌ഷൻ ഡിസൈനെർ മാനവ് സുരേഷ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് ആർ.ജി. വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്,ഡിഐ ജോയ്നർ തോമസ്, പ്രൊഡക്‌ഷൻ കൺട്രോളർ എൽദോ സെൽവരാജ്, സ്റ്റണ്ട് കലൈ കിങ്സൺ, ചീഫ് അസോ. ഡയറക്ടർ ഉമേഷ്‌ രാധാകൃഷ്ണൻ, ബിനു നാരായൻ, സ്റ്റിൽസ് ഹരികൃഷ്ണൻ, ഡിസൈൻ സർക്കാസനം, പിആർആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Basil Joseph's next 'Maranamass' produced by Tovino Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com