ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ ഒരുങ്ങുന്നു
Mail This Article
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിലെയും കന്നടയിലെയും താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.
ആക്‌ഷൻ മ്യൂസിക്കൽ ത്രില്ലറായി ഒരുങ്ങുന്ന പൗവിൽ അശ്വിൻ കുമാർ, ആത്മിയ രാജൻ, ബിഗ് ബോസ് ഫെയിം ഋതു മന്ത്ര, ജയപ്രകാശ്, വിജയ് കുമാർ, വിജിലേഷ്, പ്രേം പ്രകാശ്, സജല്‍ സുദര്‍ശന്‍, ശാന്തി കൃഷ്ണ, മുത്തുമണി, അമല മാത്യു (കന്നഡ നടി) എന്നിവർക്കൊപ്പം ജോൺ ലൂക്കാസ് (അമേരിക്കൻ നടൻ) സെർജി അസ്തഖോവ് (റഷ്യൻ നടൻ) തുടങ്ങിയ വിദേശതാരങ്ങളുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്.
എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് ജോബ് കുര്യനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചേതൻ ഡിസൂസയും റോബിൻ ടോമുമാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. എൽദോസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രഫി. പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീര സനീഷ്.
പാലി ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം. സൗണ്ട് മിക്‌സിംഗ് ഡാൻ ജോസ്, കൊറിയോഗ്രാഫി ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശൈലജ ജെ, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഫിനാൻസ് ഹെഡ് പ്രീത വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, കളറിസ്റ്റ് വിജയകുമാർ വിശ്വനാഥൻ, സ്റ്റിൽസ് അജിത് മേനോൻ
ടൈറ്റിൽ ആനിമേഷൻ രാജീവ് ഗോപാൽ, ടൈറ്റിൽ ഡിസൈനുകൾ എൽവിൻ ചാർലി, പോസ്റ്റർ ഡിസൈനുകൾ ദേവി ആർ.എസ്, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെറിന്‍ സ്റ്റുഡിയോസ്, പിആർഒ ആതിര ദിൽജിത്ത്.