ADVERTISEMENT

ആടുജീവിതം സിനിമയിലെ ക്രൂരനായ അർബാബ് ആയി എത്തിയ ഒമാനി നടനെ പരിചയപ്പെടുത്തി സിനിമയുടെ അണിയറ പ്രവർത്തകർ. പ്രശസ്ത ഒമാനി നടന്‍ ഡോ.ത്വാലിബ് അല്‍ ബലൂഷിയാണ് കഫീൽ ആയി എത്തിയത്.

വില്ലനായെത്തിയ ത്വാലിബിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ത്വാലിബിനെ പരിചയപ്പെടുത്തുന്ന വിഡിയോയിലും നിരവധി പ്രേക്ഷകരാണ് അദ്ദേഹത്തെ പ്രശംസിച്ചെത്തുന്നത്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ മറ്റു ഭാഷകളിൽ ഇനിയും അഭിനയിക്കണമെന്നും വലിയൊരു ലോകം തുറന്നുകിടപ്പുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു.

ഏറെ കാലമായി സിനിമ - സീരിയല്‍ രംഗത്ത് സജീവമാണ് ത്വാലിബ്. ഒമാനിലെത്തിയ ബ്ലെസിയാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാനവും തിരക്കഥയും താരത്തിന് വഴങ്ങും. 

English Summary:

Kafeel Aadujeevitham Villain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com