ADVERTISEMENT

നടൻ എന്നതിലുപരി സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും പ്രശസ്തനാണ് രാഘവ ലോറന്‍സ്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഭിന്നശേഷിക്കാരായ 13 പേർക്ക് സ്കൂട്ടർ സമ്മാനിച്ചിരിക്കുകയാണ് താരം. 

സ്കൂട്ടർ നൽകുന്ന വിഡിയോ തന്റെ ഫെയ്സ്ബുക് പേജിലൂടെ ലോറൻസ് പങ്കുവച്ചിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇവര്‍ക്ക് വീടും സ്‌കൂട്ടിയും നല്‍കുമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ആദ്യഘട്ടമെന്ന നിലയില്‍ 13 സ്‌കൂട്ടികള്‍ സമ്മാനിച്ചുവെന്നും രാഘവ ലോറന്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഈ സ്‌കൂട്ടികള്‍ മുച്ചക്ര വാഹനങ്ങളായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്’’ എന്നാണ്  സ്‌കൂട്ടി ഏറ്റുവാങ്ങിയവര്‍ പറയുന്നത്. ഇതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുമോദന കമന്റുകളുമായി എത്തിയത്. ലോറന്‍സ് മാസ്റ്ററെ പോലെ ഒരാളേ ഉണ്ടാകൂ എന്നും മറ്റേതു താരം ഇങ്ങനെ ചെയ്യുമെന്നും സൂപ്പര്‍ താരങ്ങള്‍ കണ്ടുപഠിക്കണമെന്നും അവര്‍ കമന്റ് ചെയ്യുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗർതാണ്ട ഡബിൾ എക്സ്’ ആണ് അവസാനമായി തിയറ്ററുകളിലെത്തിയ ലോറൻസ് ചിത്രം.

English Summary:

Raghava Lawrence present thirteen bike to physically abled persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com