ADVERTISEMENT

സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം ‘ദേവദൂതൻ’ റി റിലീസിനൊരുങ്ങുന്നു. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിലെത്തുക. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിൽ മാത്രമാകും ചിത്രം റിലീസിനെത്തുക. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയും രണ്ട് മാസത്തെ കൂടി വർക്കുകൾ ബാക്കിയുണ്ട്. വലിയ ലോഞ്ചിലൂടെയ‌ും പ്രമോഷനൽ ഇവന്റുകളിലൂടെയും സിനിമ റിലീസ് ചെയ്യാനാണ് പദ്ധതി. സിബി മലയിൽ തന്നെയാണ് ഇക്കാര്യം മനോരമ ഓൺലൈനിനോട് സ്ഥിരീകരിച്ചത്.

ദേവദൂതൻ റി മാസ്റ്റേർഡ് ഫോർ കെ അറ്റ്മോസ് പതിപ്പ് തയാറാകുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ സിബി മലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തിയറ്ററുകളില്‍ പരാജമായിരുന്നെങ്കിലും മലയാള സിനിമ പ്രേമികളുടെ ഇഷ്ട സിനിമകളിലൊന്നാണ് ദേവദൂതൻ. പുതിയ സാങ്കേതിക തികവിൽ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

2000-ത്തിൽ പുറത്തിറങ്ങിയ ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. വിദ്യാസാഗർ ആയിരുന്നു സം​ഗീതം.

നേരത്തെ ഒരു കോടി രൂപ മുടക്കി സ്ഫടികം സിനിമ സംവിധായകൻ ഭദ്രൻ തിയറ്ററുകളിലെത്തിച്ചിരുന്നു. ഫോർ കെ പതിപ്പിന് ഗംഭീര പ്രതികരണമാണ് മലയാളികളുടെ ഇടയിൽ നിന്നും ലഭിച്ചത്.

English Summary:

Devadoothan 4k Remaster: Gearing up for theatre release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com