ADVERTISEMENT

സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.

‘‘ഞങ്ങൾ പൊരുത്തം കണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി, കൂടുതൽ ചർച്ചകൾക്കും നടത്തത്തിനും അതിനിടയിലുള്ള എല്ലാത്തിനും.’’–വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചു.

appu-bhattathiri-wedding3

സെക്കൻഡ് ഷോ (2012) എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വ്യക്തിയാണ് അപ്പു ഭട്ടതിരി. ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻ‌ഹോൾ, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം  എന്നീ  ചിത്രങ്ങളിലെ എഡിറ്റിങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 

നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ആനന്ദപുരം ഡയറീസ് ആണ് അവസാനമായി എഡിറ്റിങ് നിർവഹിച്ച സിനിമ.

English Summary:

Appu Bhattathiri ties knot with Abha Bharadwaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com