‘ഷൈൻ ടോം തേച്ചിട്ടു പോയോ’; പരിഹസിച്ചവർക്കു ‘ചുംബന’ മറുപടിയുമായി തനൂജ
Mail This Article
നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് ഭാവിവധുവും മോഡലുമായ തനൂജ (തന്‍ഹ ഷെറിൻ). ഷൈനിന് പ്രണയചുംബനം നൽകിക്കൊണ്ടാണ് വിമർശകർക്ക് തനു മറുപടി നൽകിയത്. ചിത്രത്തിനു താഴെ പരിഹാസ കമന്റുമായി എത്തുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനും തനൂജ മടിച്ചില്ല. ‘ഷൈന്‍ ടോം തേച്ചോ?’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?’ എന്നായിരുന്നു തനൂജയുടെ മറുപടി.
ഷൈൻ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇൻസ്റ്റഗ്രാം പേജിൽ നിന്നും നീക്കം ചെയ്തതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നത്. വിവാഹനിശ്ചയ ചിത്രങ്ങളടക്കം തനൂജ നീക്കം ചെയ്യുകയുണ്ടായി.
ഇതിനു പിന്നാലെ ഇരുവർക്കും നേരെ വലിയ രീതിയിലുള്ള പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ‘ഷൈൻ ടോം തേച്ചിട്ടുപോയോ?’ ‘പ്രതീക്ഷിച്ചതു സംഭവിച്ചു’, ‘ഇവർ വിവാഹത്തിനു മുമ്പ് തന്നെ പിരിയുമെന്നതു നേരത്തെ ഉറപ്പായിരുന്നു’ എന്നൊക്കെയായിരുന്നു പരിഹാസ കമന്റുകൾ.. തനൂജ അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ഷൈനുമായി ബന്ധപ്പെട്ട കമന്റുകളാണ് കൂടുതലും വന്നത്. ഇതിനൊക്കെ മറുപടിയെന്നോണമാണ് പുതിയ ചിത്രവുമായി തനൂജയും ഷൈൻ ടോമും എത്തിയത്.
ഷൈൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. വിവാഹം ഈ വർഷം ഉണ്ടായേക്കും.