ADVERTISEMENT

കവിന്റെ അതി ഗംഭീര അഭിനയ പ്രകടനവുമായി ‘സ്റ്റാർ’ ട്രെയിലർ എത്തി. ‘ഏലൻ’ സംവിധാനം ചെയ്യുന്ന ചിത്രം സിനിമാ നടനാകാൻ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് പറയുന്നത്. ഏലൻ ആണ് ചിത്രത്തിന്റെ തിരക്കഥയും. മൂന്ന് വ്യത്യസ്ത െഗറ്റപ്പുകളില്‍ കവിൻ ചിത്രത്തിലെത്തുന്നു. ലാൽ, അതിദി പൊഹാങ്കർ, പ്രീതി മുകുന്ദൻ, ഗീത കൈലാസം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം മെയ് 10ന് തിയറ്ററുകളിലെത്തും.

യുവ ശങ്കര്‍ രാജയാണ് സംഗീതം. ഏലനാണ് ഗാന രചന നടത്തിയിരിക്കുന്നത്. ഏഴില്‍ അരശ് കെ. ആണ് ഛായാഗ്രാഹണം. സതീഷ് കൃഷ്‍നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. ബി വി എസ് എൻ പ്രസാദും ശ്രീനിധി സാഗറുമാണ് നിര്‍മാണം. വിഎഫ്‍എക്സ് എ മുത്തുകുമാരൻ ആണ്. വിനോദ് രാജ് കുമാര്‍ എൻ ചിത്രത്തിന്റെ ആര്‍ട്.

നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്കെത്തുന്നത് സീരിയലുകളിലൂടെ ആണ്. സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്‍ത സീരിയലില്‍ 'ശരവണന്‍ മീനാക്ഷി'യിലെ 'വേട്ടൈയന്‍' എന്ന കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായും കവിന്‍ എത്തി. 

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്‍റെ അരങ്ങേറ്റ ചിത്രം 'പിസ'യിലൂടെ ആയിരുന്നു കവിന്‍റെയും അരങ്ങേറ്റം. 2017ല്‍ പുറത്തെത്തിയ 'സത്രിയൻ' സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശിവ അരവിന്ദിന്‍റെ സംവിധാനത്തിലുള്ള 2019ലെ ചിത്രമായ 'നട്‍പുന എന്നാണ് തെരിയുമാ' യിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം.

ലിഫ്റ്റ്, ഡാഡ എന്നീ ഹിറ്റ് ചിത്രങ്ങല്‍ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്.  ഡാഡയിൽ മലയാളിയായ അപര്‍ണ ദാസ് ആയിരുന്നു നായിക. ചെറിയ ബജറ്റിലെത്തിയ ചിത്രം നിര്‍മാതാവിന് വലിയ ലാഭമാണ് ഉണ്ടാക്കിയത്.

English Summary:

Watch Star Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com