ഹാപ്പി ആനിവേഴ്സറി മൈ ലവ്: സുചിത്രയോട് മോഹൻലാൽ
Mail This Article
36-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. മകൻ പ്രണവിനും അടുത്ത ബന്ധുക്കൾക്കുമൊപ്പം ചെറിയൊരു ആഘോഷം വീട്ടിൽ സംഘടിപ്പിച്ചു. വിവാഹ വാർഷികദിനത്തിൽ സുചിത്രയ്ക്ക് ആശംസ നേർന്ന് മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘‘ഹാപ്പി ആനിവേഴ്സറി, എന്റെ പ്രണയമേ! സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് വർഷങ്ങൾക്കായി ആശംസകൾ.’’
കഴിഞ്ഞ വർഷം ജപ്പാനിൽ വച്ചാണ് താരം 35ാം വിവാഹവാർഷികം ആഘോഷിച്ചത്. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്കു വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ അന്ന് പങ്കുവച്ചിരുന്നു
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. പ്രശസ്ത തമിഴ് നടനും നിർമാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.