ADVERTISEMENT

പ്രേക്ഷക പ്രശംസ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെരുമാനി. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിനയ് ഫോർട്ട്, സണ്ണി വെയ്‍ൻ, ലുക്ക്മാൻ എന്നിവരുടെ കോമഡി നമ്പറുകളാകും സിനിമയുടെ പ്രധാന ആകർഷണം.

'പെരുമാനി' എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമാതാവ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. പെരുമാനി മെയ് മാസത്തിൽ പ്രദർശനത്തിനെത്തും.

ദീപ തോമസ്,രാധിക രാധാകൃഷ്ണൻ,നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. മനേഷ് മാധവനാണ് ഛായാഗ്രഹണം ഒരുക്കുന്നത്.  ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. 

എഡിറ്റർ ജോയൽ കവി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, ഗാനങ്ങൾ മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്റ്റ്‌ ഡിസൈനെർ ഷംസുദീൻ മങ്കരത്തൊടി, സിങ്ക് സൗണ്ട് വൈശാഖ് പി.വി, പ്രൊഡക്‌ഷൻ കൺട്രോളർ ഗിരീഷ് അത്തോളി, ചീഫ് അസോഷ്യേറ്റ് അനീഷ് ജോർജ്,  പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഹാരിസ് റഹ്മാൻ,പ്രൊജക്റ്റ്‌ കോർഡിനേറ്റർ അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി.

ആർട് ഡയറക്ടർ വിശ്വനാഥൻ അരവിന്ദ്, കോസ്റ്റ്യൂം ഡിസൈനെർ ഇർഷാദ് ചെറുകുന്ന്, മേക്ക് അപ്പ് ലാലു കൂട്ടലിട, വി എഫ് എക്സ് സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ് രമേശ്‌ അയ്യർ,അസോ. ഡയറക്ടേഴ്സ് ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്റ്റണ്ട് മാഫിയ ശശി, സ്റ്റിൽസ് സെറീൻ ബാബു, പോസ്റ്റർ ഡിസൈനിങ് യെല്ലോ ടൂത്ത്, പിആർഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Watch Perumani Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com