ADVERTISEMENT

സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കാനെത്തിയവർക്ക്  മറുപടി നൽകി നടി മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്ഫോമിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് പരിഹാസ കമന്റുമായി ചിലരെത്തിയത്. ‘‘ഗ്ലാമര്‍ ഷോകള്‍ നിര്‍ത്തി എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക?’’ എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘‘ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ?’’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. 

‘‘എന്നാണ് അഭിനയം പഠിക്കാന്‍ ക്ലാസില്‍ പോകുന്നത്’’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ‘‘നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാന്‍ അഭിനയം പഠിക്കാന്‍ പോകും. അപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കണം’’ എന്നാണ് മാളവിക മറുപടി നല്‍കിയത്.

നിരവധി ആരാധകരാണ് മാളവികയോട് ചോദ്യങ്ങളുമായി എത്തിയത്. ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ചും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ചുമൊക്കെ മാളവിക പ്രേക്ഷകരോട് സംസാരിച്ചു. പുതിയ സിനിമയായ തങ്കലാനെക്കുറിച്ചുള്ള പ്രതീക്ഷയും നടി പങ്കുവച്ചു.

‘‘തങ്കലാന് വേണ്ടി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തത്. പ്രേക്ഷകര്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. ആക്‌ഷനില്‍ ഒരുകൈ നോക്കണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനിലൂടെ അത് സാധിച്ചു.

നല്ലൊരു പ്രണയകഥ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരു ലേഡി ഗ്യാങ്സ്റ്റര്‍ വേഷം ചെയ്യാന്‍ ഇഷ്ടമാണ്. തങ്കലാനെ കുറിച്ച് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്‌ഷന്‍ ചിത്രമല്ല തങ്കലാന്‍. അതിനപ്പുറം കഥയിലൂന്നിക്കൊണ്ട് സഞ്ചരിക്കുന്ന സിനിമയാണിത്.’’–മാളവിക കുറിച്ചു.

English Summary:

Malavika Mohanan's perfect response to a critic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com