ADVERTISEMENT

ശരീര ഭാരം കുറച്ച്, മേക്കോവർ ചിത്രങ്ങളുമായി നടി അമേയ മാത്യു. ആത്മാർഥമായി പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന സന്ദേശത്തോടൊപ്പമാണ് ഭാരം കുറയ്ക്കുന്നതിന് മുൻപും പിൻപുമുള്ള ചിത്രം അമേയ പങ്കുവച്ചത്. ഇതുപോലൊരു ചിത്രം പങ്കുവയ്ക്കാൻ ധൈര്യം വേണമെന്നും മറ്റുള്ളവർക്കു കൂടി പ്രചോദനമാകാൻ വേണ്ടിയാണ് താൻ ഇത്തരമൊരു ചിത്രം പങ്കു വയ്ക്കുന്നതെന്നും അമേയ പറയുന്നു.

‘‘എന്റെ വെയ്റ്റ് ലോസ് ജേർണി.  നാട്ടിലായിരുന്നപ്പോൾ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോൾ ഉള്ള ആക്രാന്തം. കാനഡ വന്നപ്പോൾ ഇവിടെയുള്ള വ്യത്യസ്ത ഭക്ഷണത്തോടുള്ള ആക്രാന്തം. എല്ലാം കൂടെ ആയപ്പോൾ കയ്യീന്ന് പോയി. വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ വർക്ക്ഔട്ടും ഇടയ്ക്കിടെ ഫാസ്റ്റിങും  ലക്ഷ്യത്തിലേക്ക് എത്താൻ എന്നെ സഹായിച്ചു.  

ആത്മാർഥമായ പരിശ്രമം ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല സുഹൃത്തുക്കളെ. ഞാൻ ആഗ്രഹിച്ച ഫലം നേടിയതിനു ശേഷം മാത്രമേ എന്റെ ശരീരത്തിന്റെ പരിവർത്തന ചിത്രം പോസ്‌റ്റ് ചെയ്യൂ എന്നു ഞാൻ ഉറപ്പിച്ചിരുന്നു. ഇപ്പോൾ എന്റെ ഈ യാത്ര നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതുപോലൊരു ചിത്രം പങ്കിടാൻ ധൈര്യം ആവശ്യമാണ്, എന്നാൽ നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു,’’ അമേയ മാത്യു കുറിച്ചു. 

കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ താരമാണ് അമേയ മാത്യു. ആട് 2, ദ് പ്രീസ്റ്റ്, തിമിരം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്. കാനഡയിൽ സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ ജീവിത പങ്കാളി.

English Summary:

Celebrity Transformation: Ameya Mathew Shares the Secret Behind Her Weight Loss Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com