മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ; ചിത്രങ്ങൾ
Mail This Article
നടി നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മകൻ സായിയുടെ ക്യാമറയിൽ മോഡലായി നിൽക്കുന്ന നവ്യയെ ചിത്രങ്ങളിൽ കാണാം. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ പകർത്തിയ ചിത്രങ്ങളാണിത്.
നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകൾ. ഫോട്ടോഗ്രാഫർ ആരെന്ന് നവ്യ പറയുന്നില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന സായിയെ കാണാൻ സാധിക്കും.
വിവാഹശേഷം ഏറെക്കാലം സിനിമയിൽ ഇടവേളയെടുത്ത താരം 2022ൽ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തിയിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് നവ്യുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്കു മുന്നിലെത്താറുണ്ട്.