ADVERTISEMENT

ടൊവിനോ തോമസ് ചിത്രം ‘നടികർ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതിൽ  പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടുന്ന കഥാപാത്രങ്ങളിലൊന്നാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ച മാനേജർ പികെ. ഡേവിഡ് പടിക്കൽ എന്ന സൂപ്പർസ്റ്റാറിന്റെ സന്തത സഹചാരി. രസികൻ കൗണ്ടറുകളാണ് പികെയുടെ പ്രത്യേകത. അതിൽ ഏറെ ചിരിപ്പിച്ചൊരു രംഗം ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ആന്റണി പെരുമ്പാവൂരിനു പകരം ആശിർവാദ് പ്രൊഡക്‌ഷൻസിന്റെ മുതലാളി താനാകേണ്ടതായിരുന്നു എന്ന പികെയുടെ സിനിമാക്കഥയാണ് ഈ രംഗത്തിൽ കാണാനാകുക. തന്മയത്വത്തോടുകൂടിയുള്ള അഭിനയമികവുകൊണ്ട് പ്രിയങ്കരനായ താരമാണ് സുരേഷ് കൃഷ്ണ. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലെത്തിയ അദ്ദേഹം പിന്നീട് കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ടവനായി. 

സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രമാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘നടികർ’. ബന്ധുബലത്തിന്‍റെ തണലോ സുഹൃത്തുക്കളുടെ കൈത്താങ്ങോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഡേവിഡ്. വന്‍ വിജയം നേടിയ ആദ്യ മൂന്ന് ചിത്രങ്ങള്‍ സിനിമാലോകത്ത് അയാളുടെ തലവര മാറ്റി. പലരും കൊതിക്കുന്ന സൂപ്പര്‍സ്റ്റാര്‍ പട്ടം വൈകാതെ തേടിയെത്തി. എന്നാല്‍ നിലവില്‍ പരാജയത്തുടര്‍ച്ചയിലാണ് അയാള്‍. സെലിബ്രേഷന്‍ മൂഡും സ്റ്റൈലിഷ് ഫ്രെയിമും നിറഞ്ഞ ഡേവിഡ് പടിക്കലിന്‍റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെ കഥ പറയുന്നത്.

സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി,ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ് എന്നിവരും മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English Summary:

Watch Nadikar Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com