ADVERTISEMENT

തമിഴ് സൂപ്പർതാരം രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആർ.ഡി.എക്സ് സംവിധായകൻ നഹാസ് ഹിദായത്ത്.  'നിങ്ങളുടെ സ്വപ്നങ്ങൾക്കായി പ്രപഞ്ചം ശരിക്കും ഗൂഢാലോചന നടത്തിയപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് നഹാസ് ചിത്രങ്ങൾ പങ്കുവച്ചത്. അതിനൊപ്പം, ജയിലറിലെ ഹുക്കും എന്ന സൂപ്പർഹിറ്റ് ഗാനത്തിലെ 'തലൈവർ നിരന്തരം' എന്ന വരി ഹാഷ്ടാഗായി ചേർക്കുകയും ചെയ്തു. മാറ്റമില്ലാതെ നിൽക്കുന്ന തലൈവറിനൊപ്പം നിൽക്കുന്ന സംവിധായകന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി. 

ഒരു ചിത്രത്തിൽ രജനികാന്ത് നഹാസിനെ ചേർത്ത് നിർത്തിയപ്പോൾ, അടുത്തത് 'ടിപ്പിക്കൽ' രജനി സ്റ്റൈൽ ചിത്രമാണ്. തലൈവർ കൈ കൂപ്പി നിൽക്കുമ്പോൾ, വിനയാന്വിതനായി അടുത്തു നിൽക്കുന്നുണ്ട് നഹാസ്. സൂപ്പർ ആക്ഷൻ കൊറിയോഗ്രാഫേഴ്‌സ് ആയ അൻപറിവ്‌ മാസ്റ്റേഴ്സിനൊപ്പമുള്ള ചിത്രവും നഹാസ് ഷെയർ ചെയ്തിട്ടുണ്ട്. 

നഹാസിന്റെ പോസ്റ്റിൽ സന്തോഷം പങ്കുവച്ച് നിരവധി താരങ്ങളും കമന്റ് ചെയ്തു . 'മരണമാസ്സ്' എന്നാണ് നീരജ് മാധവിന്റെ കമന്റ്. അതേസമയം, 'അമ്പോ തലൈവർ' എന്നായിരുന്നു ആന്റണി വര്ഗീസ് പെപ്പേയുടെ പ്രതികരണം. 'സ്വപ്നം കണ്ടതെല്ലാം' എന്ന പാട്ടിന്റെ വരിയാണ് നൂറിൻ ഷെരീഫ് കമന്റായി ചേർത്തിരിക്കുന്നത്. 

English Summary:

RDX director Nahas Hidayat shared pictures with Tamil superstar Rajinikanth. Nahas shared the pictures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com