ADVERTISEMENT

തമിഴ്നടിമാർക്ക് തമിഴ്നാട്ടിൽ അവസരം ലഭിക്കുന്നില്ലെന്ന് നടി വനിത വിജയകുമാർ. നാടൻ ലുക്കുള്ള നായികാ കഥാപാത്രങ്ങൾ ചെയ്യാൻ തമിഴിൽ അവസരം കൂടുതൽ ലഭിക്കുന്നത് മലയാളി നടിമാർക്ക് ആണെന്നും വനിത പറയുന്നു. ദണ്ഡുപാളയം എന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് നടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

‘‘നമ്മുടെ ഇൻഡസ്ട്രിയെ വിശ്വസിച്ച് ഇവിടെ സിനിമ ചെയ്യുന്ന നടിമാർക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കുന്നത് ദൗർഭാഗ്യകരമാണ്. ബിഗ് ബോസിനു േശഷം തമിഴിൽ എനിക്കൊരു റി എന്‍ട്രി ലഭിച്ചു. രണ്ട് വർഷം കൊണ്ട് ഇരുപത് സിനിമകളിൽ അഭിനയിച്ചു. ചില സിനിമകൾ ഇനിയും റിലീസ് ആകാനുണ്ട്.

എന്നാൽ ഈ ഇരുപത് സിനിമകളിലാണെങ്കിൽ കൂടി വ്യത്യസ്തയാർന്ന കഥാപാത്രങ്ങൾ എനിക്കു ലഭിക്കുന്നില്ല. തൊണ്ണൂറുകളിൽ നമ്മൾ കണ്ടു വളർന്ന സിനിമകൾ ഇപ്പോൾ വരുന്നില്ല. അങ്ങനെയുള്ള സംവിധായകർ ഇപ്പോൾ കുറ​​ഞ്ഞു. അതുകൊണ്ടാണ് അത്തരം കഥാപാത്രങ്ങളും ഇപ്പോൾ സിനിമയിൽ അപ്രത്യക്ഷമാകുന്നത്.

വനിതാ പ്രാധാന്യമുള്ള സിനിമകൾ ഇപ്പോൾ വരുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. വളരെ റോ ആയ നാട്ടിൻപുറത്തെ ഗെറ്റപ്പിലുള്ള കഥാപാത്രം എന്തുകൊണ്ട് നമുക്ക് വരുന്നില്ല. ഞാൻ പറയുന്നതില്‍ ക്ഷമിക്കണം, ഒരുപാട് മലയാളി നടിമാർക്ക് ഈ അവസരം ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഉള്ള തമിഴ്നടിമാർക്ക് മാത്രം ആ അവസരം ലഭിക്കുന്നില്ല. എന്റെ ഉള്ളിൽ അതൊരു വിഷമമായി എപ്പോഴും ഉണ്ടായിരുന്നു.

ഈ സിനിമയുടെ കോൾ വന്നപ്പോൾ ഇതിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും എനിക്ക് അറിയില്ലായിരുന്നു. ദണ്ഡുപാളയത്തിൽ ഒരു ഗ്യാങ് ലീഡർ ആയാണ് ഞാനെത്തുന്നത്. കെജിഎഫ് പോലെ ഫുൾ വയലൻസ് നിറഞ്ഞ കഥാപാത്രം. ഇതുവരെ ഞാൻ ചെയ്യാത്തൊരു കഥാപാത്രമാണ്. മേക്കപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയിൽ ഏറെ പ്രതീക്ഷയുണ്ട്.’’–വനിത വിജയകുമാറിന്റെ വാക്കുകൾ.

English Summary:

Actress Vanitha Vijayakumar Challenges Casting Trends in Tamil Film Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com