താരപുത്രന്റെ റീൽ വൈറൽ; ഇത് ബോബൻ ആലുംമൂടന്റെ മകൻ
Mail This Article
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഡലും നടൻ ബോബൻ ആലുംമൂടന്റെ മകനുമായ സിലാൻ. ‘‘വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച, പരിധികളില്ലാതെ സ്നേഹിക്കാൻ പഠിപ്പിച്ച അമ്മയ്ക്ക് ജന്മദിനാശംസകൾ’’ എന്നായിരുന്നു അമ്മ ഷെല്ലിക്ക് സെലിന്റെ ആശംസ. കുടുംബചിത്രങ്ങൾ ചേർത്തു സിലാൻ അമ്മയ്ക്കായി ഒരുക്കിയ റീൽ വൈറലായി. ബോബൻ ആലുംമൂടന്റെയും ഷെല്ലിയുടെയും വിവാഹചിത്രങ്ങളും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുമായിരുന്നു വിഡിയോയുടെ ആകർഷണം.
സിലാന്റെ വാക്കുകൾ: ‘‘വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച, പരിധികളില്ലാതെ സ്നേഹിക്കാൻ പഠിപ്പിച്ച, എല്ലാ മുറികളിലും പുഞ്ചിരിയുടെ വെളിച്ചം നിറയ്ക്കുന്ന, എല്ലാവരുടെ മനസിനെ സ്നേഹം കൊണ്ടു നിറയ്ക്കുന്ന അമ്മയ്ക്ക് ജന്മദിനാശംസകൾ! എന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നതിന് വലിയ കടപ്പാടുണ്ട്. എന്നെ മനസിലാക്കുന്നതും പിന്തുണയ്ക്കുന്നതിനും നന്ദി. ഒരുപാടു വർഷങ്ങൾ ഇനിയും അമ്മ എനിക്കൊപ്പമുണ്ടാകണം. ഒരുപാടു സ്നേഹം’’.
സിലാന്റെ പോസ്റ്റിനു താഴെ നിരവധി പേർ ഷെല്ലിക്ക് ആശംസകളുമായെത്തി. ബോബൻ ആലുംമൂടനെക്കുറിച്ച് പരാമർശിക്കാനും ആരാധകർ മറന്നില്ല. ഇദ്ദേഹത്തിന് പ്രായമാകുന്നില്ലല്ലോ എന്നായിരുന്നു ആരാധകരുടെ പ്രതികരണം. ബോബൻ ആലുംമൂടന്റെയും ഭാര്യ ഷെല്ലിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് സിലാൻ. മോഡലിങ് രംഗത്തു പ്രവർത്തിക്കുന്ന സിലാനെക്കൂടാതെ ഒരു മകളുമുണ്ട് ദമ്പതികൾക്ക്.