ADVERTISEMENT

ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ സിനിമയുടെ പ്രിവ്യു കോപ്പി വിഡിയോ ലിങ്ക് പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യു കോപ്പി ലിങ്ക് ആണ് സനൽ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.

‘‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം.’’–സനൽകുമാർ ശശിധരന്റെ വാക്കുകൾ. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട് വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത ലിങ്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.

‘വഴക്ക്’ സിനിമയുടെ ഒടിടി/തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മില്‍ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. സിനിമ ഡിജിറ്റൽ/ തിയറ്റർ റിലീസ് ചെയ്യാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ പരാതി. ചിത്രം തിയറ്ററുകളിലെത്തുമ്പോൾ അത് പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ടൊവിനോ ഇതിനു തയാറാകാത്തതെന്നും സനൽ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചു.

എന്നാൽ  സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോയും എത്തി. സംവിധായകന്റെ സോഷ്യൽ സ്റ്റാറ്റസിന്റെ പ്രശ്നം കൊണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ ചിത്രം നിരാകരിക്കുകയാണെന്നായിരുന്നു ടൊവിനോയുടെ മറുപടി. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ പറയുന്നു.

kani-vazhakku
കനി കുസൃതി

2022ൽ നിർമാണം പൂർത്തിയായ സിനിമയാണ് ‘വഴക്ക്’. കനി കുസൃതിയായിരുന്നു നായിക. സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. അസോഷ്യേറ്റ് ഡയറക്ടര്‍ അരുണ്‍ സോള്‍. സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം തന്മയയ്‌ക്കു ലഭിച്ചിരുന്നു.

thanmaya
തന്മയ സോൾ

റാന്നി, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പതിനഞ്ച് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. കാണെക്കാണെ, കള എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവിനോ നായകനായി എത്തിയ സിനിമ തിരുവനന്തപുരം ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചിരുന്നു.

English Summary:

Sanalkumar Sasidharan released the preview copy video link of Tovino Thomas starrer 'Vazhak'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com