‘ചന്തു ചാംപ്യനായി’ കാർത്തിക് ആര്യൻ; ഫസ്റ്റ്ലുക്ക്
Mail This Article
×
കാർത്തിക് ആര്യനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ചന്തു ചാംപ്യൻ’ ഫസ്റ്റ്ലുക്ക് എത്തി. പാരാ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്.
ചിത്രത്തിൽ അതി ഗംഭീര മേക്കോവറിൽ കാർത്തിക് എത്തും. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ സിനിമയായിരുന്നു ചന്തു ചാംപ്യനെന്ന് ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് കാർത്തിക് ആര്യൻ കുറിച്ചു. ബോളിവുഡിലെ മറ്റൊരു ബ്ലോക്ബസ്റ്റർ ആകും ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാജിദ് നദായ്‌വാലയും കബീർ ഖാനും ചേർന്നാണ് നിർമാണം. ചിത്രം ജൂൺ 14ന് തിയറ്ററുകളിലെത്തും.
English Summary:
Chandu Champion: Kartik Aaryan shares poster of 'most challenging film of his career'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.