ADVERTISEMENT

കാലനായി ഇന്ദ്രജിത്ത് എത്തുന്ന കോമഡി എന്റർടെയ്നർ ‘കാലന്റെ തങ്കക്കുടം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിതിഷ് കെ.ടി.ആർ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറിപ്പ്, അജു വർഗീസ്, രമേഷ് പിഷാരടി, ഇന്ദ്രൻ​സ്, വിജയ് ബാബു, ജൂഡ് ആന്റണി, വൃന്ദ മേനോൻ, ശ്രുതി സുരേഷ്, ഷൈജു ശ്രീധർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാണം.

രസകരമായ പ്രമോഷനിലൂടെയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറക്കാര്‍ പങ്കുവച്ചത്. നടൻ ഇന്ദ്രജിത്തും വിജയ് ബാബുവും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പത്രവാർത്തയുടെ ചിത്രം സോഷ്യൽ മീഡയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 

‘‘ശക്തമായ മഴയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’’ എന്ന തലക്കെട്ടോടെയുള്ള പത്രവാർത്തയായിരുന്നു താരങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റു ചെയ്തത്. സ്വർണ നിർത്തിലുള്ള കുടത്തിന്റെ ചിത്രവും ‘ഈ തങ്കകുടത്തിന്റെ ഉടമസ്ഥർ നാളെ വൈകിട്ട് 6 മണിക്കുള്ളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കുറപ്പും പോസ്റ്റലുണ്ടായിരുന്നു.

മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.

English Summary:

Kaalante Thankakudam First Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com