ADVERTISEMENT

നായപ്രേമികളെ മാത്രമല്ല പ്രായഭേദമന്യേ പ്രേക്ഷകരെയൊന്നാകെ കരയിപ്പിച്ച ചിത്രമാണ് ‘777 ചാർളി’. ഇപ്പോഴിതാ ചാർളി എന്ന ലാബ്രഡോർ നായ അമ്മയായ സന്തോഷവാർത്ത പങ്കുവച്ച് എത്തുകയാണ് സിനിമയിലെ നായകനായ രക്ഷിത് ഷെട്ടി. ആറ് നായക്കുട്ടികൾക്കാണ് ചാർളി ജന്മം നൽകിയത്.

ഇപ്പോഴാണ് 777 ചാർളി എന്ന സിനിമയുടെ കഥ പൂർണതയിൽ എത്തിയതെന്ന് രക്ഷിത് ഷെട്ടി പറയുന്നു. നായ പരിശീലകനായ ബി.സി. പ്രമോദ് ആണ് ഇപ്പോൾ ചാർളിയെ സംരക്ഷിക്കുന്നത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉടൻ മൈസൂരിലേക്ക് ഓടി എത്തുകയായിരുന്നു രക്ഷിത് ഷെട്ടി.

മലയാളിയായ കിരൺ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാർളി. കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും സിനിമ നേടുകയുണ്ടായി. 

20 കോടി മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം ബോക്സ്ഓഫിസിൽ നിന്നും 100 കോടിയാണ് വാരിയത്. 2022 ജൂൺ പത്തിനായിരുന്നു സിനിമയുടെ റിലീസ്.

English Summary:

‘777 Charlie’ star dog becomes mother, Rakshit Shetty visits 6 newborn puppies in Mysuru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com