ADVERTISEMENT

നിറവയറിൽ വോട്ട് ചെയ്യാനെത്തിയ നടി ദീപിക പദുക്കോണിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഭർത്താവ് രൺവീർ സിങിനൊപ്പമാണ് മുംബൈയിൽ താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ദീപികയെ വാഹനത്തിൽ നിന്നും സുരക്ഷിതമായി ഇറക്കിയ ശേഷം കരുതലോടെ കൊണ്ടുപോകുന്ന രൺവീറിനെ വിഡിയോയിൽ കാണാം.

താരത്തിനിപ്പോൾ അഞ്ചാം മാസമാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് പ്രസവ വാർത്ത ആരാധകരുമായി പങ്കുവച്ചുകൊണ്ട് രൺവീറും ദീപികയും വെളിപ്പെടുത്തിയിരുന്നു.

നേരത്തെ വാടക ഗർഭധാരണത്തിലൂടെയാണ് ദീപികയും രൺവീറും കുഞ്ഞിനെ സ്വീകരിക്കുന്നതെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടുകളെ വെറും ഊഹാപോഹങ്ങളാണെന്നും ദയവുചെയ്ത് കെട്ടുകഥകൾ പ്രചരിക്കുന്നതെന്നും ദീപികയുടെയും രൺവീറിന്റെയും ആരാധകർ വ്യക്തമാക്കിയിരുന്നു.

2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു രൺവീറിന്റെയും ദീപികയുടെയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്. 

രണ്ട് വര്‍ഷത്തിന്‌ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.

English Summary:

Deepika Padukone finally spotted with baby bump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com