ADVERTISEMENT

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനമുറപ്പിച്ച ജോജു ജോർജ് ബോളിവുഡിലേക്ക്.  പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്പിന്റെ സിനിമയിലൂടെയാണ് ജോജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ബോബി ഡിയോൾ, സന്യ മൽഹോത്ര, സബ ആസാദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.

സിനിമയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമയിൽ പ്രധാന വേഷത്തിൽ തന്നെയാകും ജോജു എത്തുക.

മലയാളത്തിലും തമിഴിലുമായി വമ്പൻ സിനിമകളാണ് ജോജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ പോസ്റ്റ്‌ പ്രൊഡക്‌​ഷൻ ജോലികൾ നടന്നു വരുന്ന 'പണി'യുടെ റിലീസ് ഉടൻ ഉണ്ടാകും. ജോജുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും, സൂര്യ നായകനായ കാർത്തിക് സുബ്ബരാജ് ചിത്രത്തിനും ശേഷമായിരിക്കും പണിയുടെ റിലീസ്. കമൽഹാസൻ–മണിരത്നം ചിത്രം ‘തഗ്‌ലൈഫ്’ ആണ് താരത്തിന്റെ മറ്റൊരു വമ്പൻ പ്രോജക്ട്.

English Summary:

Joju George to make his bollywood debut with anurag kashyap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com