ADVERTISEMENT

ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമ ഉപേക്ഷിക്കുമെന്ന് നടി കങ്കണ റണൗട്ട്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞു.

‘‘സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്. ഇതാണ് യാഥാർഥ്യം. ഒരു ജോലിക്കുവേണ്ടി മാത്രം ഒരു കാര്യം ചെയ്യാൻ ഞാൻ തയ്യാറല്ല. അഭിനയം മടുത്ത സാഹചര്യങ്ങളിലാണ് എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്. ഞാൻ ബോളിവുഡ് ഉപേക്ഷിച്ചാൽ അത് പലരുടെയും ഹൃദയം തകർക്കും.’’ കങ്കണ പറഞ്ഞു. 

ഒരുപാട് സംവിധായകർ തന്റെ ഈ തീരുമാനത്തിൽ അസ്വസ്ഥരായിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. എമർജൻസി, സീത, നോട്ടി ബിനോദിനി തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായും, അവ പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും കങ്കണ മുൻപ് പറഞ്ഞിരുന്നു.

ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ എൻഡിഎ സ്ഥാനാർഥിയാണ് കങ്കണാ റണാവത്ത്. കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ച കങ്കണ, തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. 8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ 91.5 കോടി രൂപയിലധികം ആസ്തിയാണ് സത്യവാങ്മൂലത്തിൽ കങ്കണ വെളിപ്പെടുത്തിയത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും താരത്തിനുണ്ട്.

English Summary:

Kangana Ranaut says she will quit Bollywood after winning Lok Sabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com