ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടൻ സത്യരാജ്. ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും തനിക്ക് എങ്ങനെ ഇത്തമൊരു വേഷം ചെയ്യാന്‍ സാധിക്കുമെന്നും സത്യരാജ് പ്രതികരിച്ചു.

മോദിയായി സത്യരാജ് അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ സിനിമാ രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. രാഷ്ട്രീയ പ്രമുഖരടക്കം വിഷയത്തിൽ സത്യരാജിനെ വിമർശിച്ചതെത്തിയതോടെയാണ് വിശദീകരണവുമായി താരം തന്നെ നേരിട്ടു വന്നത്.

‘‘മുന്‍പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്‍റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്‍റെ അളവ് എടുക്കാതെ എങ്ങനെ എന്‍റെ പ്രതിമ നിര്‍മിക്കും എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അതോടെ ആ വാര്‍ത്ത നിന്നു. ഇതും അത് പോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും.’’ സത്യരാജ് പറഞ്ഞു.

2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു. അതേസമയം പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധ​പ്പെട്ട് ഇതിനകം നിരവധി ബയോപ്പിക്കുകൾ ബോളിവുഡിൽ റിലീസ് ചെയ്തിട്ടുണ്ട്. 2019ൽ വിവേക് ​​ഒബ്‌റോയിയെ നായകനാക്കി ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമ റിലീസ് ചെയ്തിരുന്നു.

English Summary:

Sathyaraj’s Stand on Modi Biopic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com