ADVERTISEMENT

ബോളിവുഡ് നടി യാമി ഗൗതം അമ്മയായി.  യാമിയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ആദിത്യ ധർ ആണ് യാമി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം ഇൻസ്റാഗ്രാമിൽ പങ്കുവച്ചത്. മകന്റെ പേര് 'വേദവിദ്' എന്നാണെന്നും അറിയിച്ചിട്ടുണ്ട്. ആയുഷ്മാൻ ഖുറാന, മൃണാൽ ഠാക്കൂർ, നേഹ ധൂപിയ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.  

‘‘ഞങ്ങളുടെ പ്രിയപ്പെട്ട മകന്റെ വരവ് അറിയിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. വേദവിദ്, അക്ഷയ തൃതീയയുടെ ശുഭദിനത്തിൽ തന്റെ ജനനത്താൽ ഞങ്ങളെ അനുഗ്രഹിച്ചവൻ.  നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളാലും സ്നേഹത്താലും അവനെ നനയിക്കുക.

സൂര്യാ ഹോസ്പിറ്റലിലെ അസാധാരണമായ അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു, പ്രത്യേകിച്ച് ഡോ. ഭൂപേന്ദർ അവസ്തി, ഡോ. രഞ്ജന ധനു എന്നിവരുടെ  വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദർഭം സാധ്യമാക്കിയത്.

മാതാപിതാക്കളുടെ ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോൾ, ഞങ്ങളുടെ മകനെ കാത്തിരിക്കുന്ന ശോഭനമായ ഭാവി ഞങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.  അവൻ നേടുന്ന ഓരോ നാഴികക്കല്ലുകളിലൂടെയും അവൻ നമ്മുടെ മുഴുവൻ കുടുംബത്തിനും അതുപോലെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിനും അഭിമാനത്തിന്റെ വിളക്കായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളിൽ നിറയുന്നു.’’–ആദിത്യ ധർ കുറിച്ചു.  

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, പഞ്ചാബി തുടങ്ങി നിരവധി ഭാഷാ സിനിമാമേഖലയിൽ കഴിവ് തെളിയിച്ച താരമാണ് യാമി ഗൗതം. 2012ൽ വിക്കി ഡോണാർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ‘ഹീറോ’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. 2021ലാണ് യാമി ഗൗതവും ആദിത്യ ധറും വിവാഹിതരായത്.  

2016 ലെ ഉറി ആക്രമണത്തെ അടിസ്ഥാനമാക്കിയ ഉറി: ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിൽ വിക്കി കൗശൽ , യാമി ഗൗതം, പരേഷ് റാവൽ തുടങ്ങിയവരാണ് അഭിനയിച്ചത്. ഭാര്യ യാമി ഗൗതമിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ആർടിക്കിൾ 370 ആണ് ആദിത്യ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ആദിത്യ ധർ ഫിലിംസ് എന്ന പേരിൽ നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് ആദിത്യ.

English Summary:

Yami Gautam-Aditya Dhar welcome son Vedavid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com