ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ആരാധകരും സഹ പ്രവർത്തകരും ചേർന്ന് ആഘോഷമാക്കുമ്പോൾ പ്രിയ സുഹൃത്തിനു ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്കു തന്നെ മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊണ്ടാണ് മമ്മൂട്ടി എത്തിയത്. ചിത്രം പങ്കുവച്ചതോടെ താരരാജാവിന് പിറന്നാൾ ആശംസകളുമായി ആരാധകരും എത്തികഴിഞ്ഞു. ‘നൻപൻ ഡാ’ എന്നാണ് ചിത്രം കണ്ട് ആരാധകരുടെ കമന്റുകൾ. 

മമ്മൂട്ടിക്കു മോഹൻലാൽ സ്വന്തം സഹോദരന്മാരിൽ ഒരാൾ തന്നെയാണ്. മമ്മൂട്ടിയുടെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരും പങ്കിടുന്ന സാഹോദര്യം മമ്മൂട്ടിയുടെ പിറന്നാൾ ആശംസയിലും കാണാമായിരുന്നു

English Summary:

Mammootty's Heartwarming Midnight Birthday Wish for Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com