എം.എ. യൂസഫലിയുടെ വീട്ടിൽ രജനികാന്ത്: ഒപ്പം റോൾസ് റോയ്സിൽ യാത്രയും
Mail This Article
×
പ്രമുഖ വ്യവസായിയായ എം.എ. യൂസഫലിയുടെ വീട്ടിൽ അതിഥിയായി എത്തി സൂപ്പർസ്റ്റാർ രജനികാന്ത്. അബുദാബിയിലെ യൂസഫലിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും താരം സന്ദർശനം നടത്തി.
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.
സൂപ്പർ സ്റ്റാറിന്റെ കാർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച് കാണുമ്പോഴുള്ള കൗതുകം ആരാധകർ പങ്കു വച്ചു.
English Summary:
Rajinikanth Graces M. A. Yusuff Ali's Home
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.