ADVERTISEMENT

തിയറ്ററില്‍ ബ്ലോക്ബസ്റ്റര്‍ അടിച്ച ‘ആവേശം’ ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ആയി സ്ട്രീമിങ് തുടരുകയാണ്. ഇപ്പോഴിതാ ‘ആവേശം’ സിനിമയെ പ്രശംസിച്ച് ബോളിവുഡ് നടൻ വരുൺ ധവാനും. പ്രൈം വിഡിയോയിൽ സിനിമ കണ്ടതിനു ശേഷമായിരുന്നു വരുണിന്റെ പ്രതികരണം.

‘‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും. എല്ലാ സിനിമാപ്രേമികള്‍ക്കും ഇഷ്ടപ്പെടും. തുടക്കം മുതല്‍ ഒടുക്കം വരെ ഗംഭീര സിനിമ, എല്ലാവരും ഇത് കാണൂ”. –വരുണ്‍ ധവാന്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 

155 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയ കലക്‌ഷന്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഏപ്രില്‍ 11ന് ആയിരുന്നു റിലീസ് ചെയ്തത്. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

English Summary:

Varun Dhawan Praises Aavesham Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com