ADVERTISEMENT

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ. തുടർച്ചയായ യാത്രകളും അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഫിസിയോതെറാപ്പിയിലൂടെ താനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും ശ്വേതാ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.  

വെൽനെസ്സ് സെന്ററിൽ നിന്ന് ഫിസിയോതെറാപ്പി ചികിത്സ തേടുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് താനിപ്പോൾ സുഖം പ്രാപിച്ചുവരുന്നതായി ശ്വേത ആരാധകരെ അറിയിച്ചത്.  തന്റെ ക്ഷേമം അന്വേഷിച്ച സുഹൃത്തുക്കൾക്കും ആരാധകർക്കും ശ്വേതാ നന്ദിയും അറിയിച്ചിട്ടുണ്ട്. 

‘‘ഞാൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാൻ  ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകൾക്കും ശേഷം എന്റെ വലത് തോളിൽ ഒരു വെല്ലുവിളി ഉണ്ടായി. കഴുത്തിൽ നിന്ന് വലതു കൈ വരെ വേദനയും ഇറുകലും അനുഭവപ്പെട്ടിരുന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി.

എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിർദേശപ്രകാരം ഞാൻ മികച്ച ഫിസിയോതെറാപ്പി നേടുന്നു.

ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും എന്റെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി.  എന്നെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എനിക്ക് എന്റെ ഹൃദയത്തിൽ തൊട്ടു.’’–ശ്വേത മേനോന്റെ വാക്കുകൾ.

English Summary:

Your Concern Touched My Heart": Shwetha Menon Thanks Fans Amid Recovery from Illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com