ADVERTISEMENT

ജീൻ‍ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ബി​ഗ് ബെൻ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി. ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്യുന്നത് ബിനോ അഗസ്റ്റിൻ ആണ്. 

ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്നു.  പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റാണ് വിതരണം.

എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി,  ബിജു സോപാനം,നിഷാ സാരം​ഗ്, ബേബി ഹന്ന  മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പോലീസ് ഉ​ദ്യോ​ഗസ്ഥനായി ജോലി നോക്കുകയായിരുന്ന തന്റെ ഭർത്താവ് ജീൻ ആന്റണിയേയും കുഞ്ഞിനേയും അവിടേക്ക് എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു.  പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്.  യു.കെയുടെ മനോഹാരിതയിൽ ഒരുങ്ങുന്ന ചിത്രം ജൂൺ 28ന് തിയറ്ററുകളിലെത്തും.

English Summary:

Anumohan and Adhithi Ravi with a family thriller; Big Ben teaser released.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com