ADVERTISEMENT

അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചന്ദ്രശേഖർ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചത്. ‘ഗോട്ട്’ സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോഴായിരുന്നു ഈ മനോഹര നിമിഷം.

നേരത്തെ വിജയ്‌യും അച്ഛനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന് തമിഴകത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായതെന്നും വാർത്ത വന്നിരുന്നു. ഇരുവരും തമ്മിൽ പരസ്പരം മിണ്ടിയിട്ടുവരെ വര്‍ഷങ്ങളായെന്നും പറഞ്ഞു കേൾക്കുകയുണ്ടായി. എന്നാൽ ഇത്തരം വാർത്തകളൊക്കെ തികച്ചും തെറ്റായിരുന്നു എന്നു തെളിയിക്കുന്നൊരു ചിത്രം ഇതിനു മുമ്പും ചന്ദ്രശേഖർ പങ്കുവച്ചിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന ചന്ദ്രശേഖറിനെ കാണാനെത്തിയ വിജയ്‍യുടെ ചിത്രമാണ് അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

വെങ്കട് പ്രഭു ആണ് ‘ഗോട്ട്’ എന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക.

English Summary:

Chandrashekhar Shares Viral Photo with Son Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com