‘പ്രിയപ്പെട്ട സുചി’: സുചിത്രയ്ക്കു പിറന്നാൾ ആശംസകളുമായി മോഹന്‍ലാലും മകളും
Mail This Article
×
ഭാര്യ സുചിത്രയ്ക്കു പിറന്നാൾ ആശംസകള്‍ നേർന്ന് മോഹൻലാൽ. ‘‘എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുചി.’’–സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു.
‘‘ഹാപ്പി ബർത്ത് ഡേ ബ്യൂട്ടിഫുൾ മാമാ’’ എന്നായിരുന്നു മകൾ വിസ്മയ കുറിച്ചത്. അമ്മയ്ക്കും സഹോദരൻ പ്രണവിനുമൊപ്പമുള്ള മനോഹര ചിത്രവും കുറിപ്പിനൊപ്പം വിസ്മയ പങ്കുവച്ചിട്ടുണ്ട്.
1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.
അതേസമയം പൃഥ്വിരാജ് ചിത്രം എമ്പുരാൻ, തരുൺ മൂർത്തിയുടെ എൽ360 (താൽക്കാലിക പേര്) എന്നിവയാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകൾ.
English Summary:
Mohanlal wishes his wife Suchitra on her birthday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.