ADVERTISEMENT

മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണൗട്ടിന് വമ്പൻ ജയം. ബിജെപിയും കോണ്‍ഗ്രസും ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലത്തില്‍ എഴുപതിനായിരം വോട്ടിന്റെ ലീഡാണ് കങ്കണ നേടിയത്.

ഹിമാചല്‍ പ്രദേശില്‍ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങിനെതിരേയാണ് കങ്കണയെ ബിജെപി രംഗത്തിറക്കിയത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മാണ്ഡി.

നാല് ലോക്‌സഭ മണ്ഡലങ്ങളാണ് ഹിമാചല്‍ പ്രദേശിലുള്ളത്. നാല് സീറ്റുകളിലും ബിജെപി മുന്നേറ്റമാണുള്ളത്. 2019 തിരഞ്ഞെടുപ്പില്‍ മണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു ജയം. ഇക്കുറി കങ്കണയിലൂടെ മണ്ഡിയും ബിജെപി കൈപ്പിടിയിലാക്കി.

English Summary:

Kangana Ranaut wins from Himachal Pradesh's Mandi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com